ആലപ്പുഴ: പോള -ചാത്തനാട് ശ്രീഗുരുദേവാദർശ പ്രചരണ സംഘത്തിന്റെ അഭിമുഖ്യത്തിൽ ശ്രീനാരായണഗുരു ജയന്തി ആഘോഷം നടന്നു. വായനശാല ഗ്രൗണ്ടിൽ എസ്.ജി.പി.എസ് പ്രസിഡന്റ് കെ.ബി.സാധുജൻ പതാക ഉയർത്തി. തുടുർന്ന് പുഷ്പാർച്ചന, ശോഭന ഹരിദാസിന്റെ ഗുരുദേവ കീർത്തനം, വനിത വിഭാഗം കൺവീനർ ബിന്ദു രാജേഷ്, ഭാസുര മധു എന്നിവരുടെ നേതൃത്വത്തിൽ ഭജന എന്നിവ നടന്നു. ആഘോഷപരിപാടികൾക്ക് സെക്രട്ടറി എസ്.അജിത്, വൈസ് പ്രസിഡന്റ് കെ.എച്ച്.രജികുമാർ, ട്രഷറർ പി.സാബു, എസ്.എൻ.ഡി.പിയോഗം 293ാം നമ്പർ ശാഖാ പ്രസിഡന്റ് വി.സജീവൻ, ഹാരീസ് സരോവരം, പി.രാജേന്ദ്രൻ, പി.പ്രസന്ന കുമാർ, ഡി.ദിനേശ്, മദനൻ, രാജേഷ് തട്ടാരുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.