ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം 1745 ാംനമ്പർ നീണ്ടൂർ - വഴുതാനം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 170 -ാമത് ജയന്തി ആഘോഷം കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി അഡ്വ.ആർ. രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ശാഖാ പ്രസിഡന്റ് എസ്. ബാബുക്കുട്ടൻ അദ്ധ്യക്ഷനായി. മേഖലാ കൺവീനർ പൂപ്പള്ളി മുരളി സ്കോളർഷിപ്പ് വിതരണവും യൂണിയൻ കമ്മറ്റി അംഗം അനിൽകുമാർ നോട്ട് ബുക്ക് വിതരണവും നടത്തി.