ഹരിപ്പാട്: ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ നൂറാമത് സപ്താഹ യജ്ഞത്തിന് നാളെ തുടക്കമാകും. ക്ഷേത്രത്തിലെ ഗീതാസമിതിയുടെ നേതൃത്വത്തിൽ വിളംബര ഘോഷയാത്രയോടെയാണ് സപ്താഹം തുടങ്ങുന്നത്. 23ന് സാംസ്കാരിക സമ്മേളനത്തിൽ രമേശ് ചെന്നിത്തല എം എൽ എ അദ്ധ്യക്ഷനാകും. അഡ്വ യു.പ്രതിഭ എം.എൽ.എ . മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും വിഷ്ണു സഹസ്രനാമം, അന്നദാനം, ഭാഗവതപാരായണം, ഭക്തിഗാനസുധ, കഥകളി എന്നിവ നടക്കും. 25 ന് നാരായണീയ പാരായണം, വൈകിട്ട് 4.30 ന് പ്രഭാഷണം, സമ്മാനദാനം. 26 ന് ഓട്ടൻതുള്ളൽ, നാദസ്വരകച്ചേരി. 27 ന് പ്രഭാഷണം, തിരുവാതിര, 28 ന് നാരായണിയ പാരായണം, തിരുവാതിര. 29 ന് പ്രഭാക്ഷണം. വൈകിട്ട് 3 ന് അവഭ്യഥസ്നാനഘോഷയാത്ര 5 ന്‌ യജ്ഞ സമർപ്പണം.