അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാക്കാഴം നീർക്കുന്നം 363- നമ്പർ ശാഖയിലെ ഗുരുദേവ ജയന്തി ആഘോഷം രാവിലെ സമൂഹപ്രാർത്ഥനയോടെ ആരംഭിച്ചു. വൈകിട്ട് ശ്രീനാരായണ പ്രബോധന സദസ് നടത്തി. ആഘോഷ കമ്മിറ്റി ചെയർമാൻ എൻ.ശിവദാസൻ അദ്ധ്യക്ഷനായി. ശ്രീനാരായണ സേവ നികേതൻ ട്രസ്റ്റി ടി.എസ്.രാജേന്ദ്രപ്രസാദ് ശ്രീ നാരായണ ധർമ്മ പ്രബോധനം നടത്തി. ശാന്തി ഭവൻ മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ, ജി.ബാലകൃഷ്ണൻ, ഗീത ഉണ്ണികൃഷ്ണൻ, ലേഖറൂബിൾ തുടങ്ങിയവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ അനിൽ തോട്ടങ്കര സ്വാഗതവും വൈസ് ചെയർമാൻ നന്ദിയും പറഞ്ഞു. തുടർന്ന് വനിതാസംഘത്തിന്റെ തിരുവാതിരയും പ്രസാദ വിതരണവും നടന്നു.