കാവാലം: കരിയൂർമംഗലം ഗുരുധർമ്മ പ്രചാരണസഭ 166-ാം ശാഖയുടെ ആഭിമുഖ്യത്തിൽ 170-ാമത് ഗുരുദേവ ജയന്തിദിനാഘോഷവും ഗുരുമന്ദിര സമർപ്പണവും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും നടന്നു. ഇന്നലെ രാവിലെ 7.15നും 8നും മദ്ധ്യേ ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയുടെ മുഖ്യകാർമ്മികത്വത്തിലാണ് ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടന്നത്. തുടർന്ന് ചെറുകര ജ്ഞാനേശ്വരം ക്ഷേത്രം മേൽശാന്തി മിഥുൻ ശാന്തിയുടെ കാർമ്മികത്വത്തിൽ ബ്രഹ്‌മ കലശവും പി.എം.എ സലാം മുസ്ലിയാരുടെ ഗുരുദേവ പ്രഭാഷണവും നടന്നു. ഗുരുധർമ്മ സമർപ്പണ സമ്മേളനം ഗുരുധർമ്മ പ്രചാരണസഭ ജില്ലാ പ്രസിഡന്റ് അതീശൻ അത്തിക്കാട് ഉദ്ഘാടനം ചെയ്തു. ജി.ഡി.പി.എസ് ജി.സി.സി കോർഡിനേറ്റർ അനിൽ തടാലിൽ മുഖ്യപ്രഭാഷണവും മുഖ്യരക്ഷാധികാരി ഡോ.കെ. സുധാകരൻ അനുഗ്രഹ പ്രഭാഷണവും ചന്ദ്രൻ പുളിങ്കുന്ന് മുഖ്യസന്ദേശവും നൽകി. ജി.ഡി.പി.എസ് കരിയൂർമംഗലം ശാഖാ പ്രസിഡന്റ് ദീപാ ആനന്ദരാജ് അദ്ധ്യക്ഷത വഹിച്ചു. ജി.ഡി.പി.എസ് ജില്ലാ സെക്രട്ടറി സലിം, ചന്ദ്രശേഖരൻ, ഹരിദാസ്, സുഭാഷ് ചന്ദ്ര, ടി.സത്യദാസ്, ശിവദാസ് ആതിര, അനൂപ്കുമാർ കാവാലം, ഡി.അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കരിയൂർമംഗലം ശാഖാ സെക്രട്ടറി കെ.ആർ ഷെറീഫ് സ്വാഗതവും വൈസ് പ്രസിഡന്റ് ശോഭനാ ഉദയകുമാർ നന്ദിയും പറഞ്ഞു.