lsks

മുഹമ്മ: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽ നിന്ന് ആദ്യ വിമാനത്തിൽ പോയ ഹാജിമാരുടെ സംഗമം സംഘടിപ്പിച്ചു. മുഹമ്മ ലേക്ക് വ്യൂ റിസോർട്ടിൽ നടന്ന സംഗമത്തിൽ പൊന്നാട് ജുമാ മസ്ജിദ് ഖത്തീബ് ത്വാഹ ജിഫ്രി തങ്ങൾ ഫൈസി പ്രാർത്ഥന നിർവഹിച്ചു. ഇടപ്പള്ളി മസ്ജിദ് ഖത്തീബ് സുബൈർ അഹ്സനി ഉദ്ഘാടനം ചെയ്തു. എസ്.മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. ഷുക്കൂർ സ്വാഗതവും സുബൈർ പൊന്നാട് നന്ദിയും പറഞ്ഞു. ഹജ്ജ് വാളന്റിയർമാരായ മനാഫ്, ഹഫ്സ ഹജ്ജ് ട്രെയിനിംഗ് ഓർഗനൈസർമാരായ കുഞ്ഞ് മുഹമ്മദ്‌, ടി.എ. അലിക്കുഞ്ഞ് ആശാൻ, മുഹമ്മദ്‌ കബീർ, എ.എ. ഷംസുദീൻ, സൈഫുദ്ദീൻ അഹ്സനി, അബു പോളക്കുളം, മുഹമ്മദ്, എച്ച്.നൗഫർ, അബൂബക്കർ പൊന്നാട്,സാദിഖ്, കബീർ, അബൂബക്കർ ബാഖവി ആലുവ, കുഞ്ഞ് മൈതീൻ മൗലവി തുടങ്ങിയവർ സംസാരിച്ചു.