തുറവൂർ: ഗുരുധർമ്മ പ്രചാരണ സഭ പറയകാട് യൂണിറ്റിന്റെ നേതൃത്വത്തിൽ നാലുകുളങ്ങര ക്ഷേത്രാങ്കണത്തിലെ ഗുരുദേവ സന്നിധിയിൽ ജയന്തിദിനം മുതൽ മഹാസമാധിദിനം വരെ നടത്തുന്ന ജപയജ്ഞത്തിന് തുടക്കമായി. 33 ദിവസം നീളുന്ന ജപയജ്ഞത്തിന് പറയകാട് എസ്.എൻ.ട്രസ്റ്റ് പ്രസിഡന്റ് ഡി.പ്രകാശൻ യജ്ഞദീപം പ്രകാശിപ്പിച്ചു. ദേവസ്വം സെക്രട്ടറി എൻ.പി.പ്രകാശൻ പീതപതാക ഉയർത്തി. സഭ പ്രസിഡന്റ് കെ.ജി.കുഞ്ഞിക്കുട്ടൻ അദ്ധ്യക്ഷനായി. ബിജു പൊന്നും കണ്ടത്തിൽ, ആർ.അജയൻ, വാരണം ടി.ആർ.സിജി ശാന്തി,പി.ടി തങ്കച്ചൻ,കെ.ആർ.സുഗതൻ, കല്പനാദത്ത്, ലിഷീന കാർത്തികേയൻ, പി.വി.പവിത്രൻ, നിധി സജി,രാമചന്ദ്രൻ, വി.ബാബു എന്നിവർ സംസാരിച്ചു. യജ്ഞദിനങ്ങളിൽ രാവിലെ ഗുരുപൂജ, വൈകിട്ട് 5 ന് ഗുരുദേവ കൃതികളുടെ പാരായണം, 5.30 ന് ഗുരുപൂജ, സമൂഹപ്രാർത്ഥന, പ്രഭാഷണം, ദൈവദശകം, മംഗളാരതി, തുടർന്ന് മഹാ അന്നദാനം എന്നിവ നടക്കും.