വള്ളികുന്നം: വള്ളികുന്നം ഗ്രാമപഞ്ചായത്ത് പരിധിയിൽ ജനവാസമേഖലകളിൽ കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ മാർഗ്ഗങ്ങൾ ചർച്ച ചെയ്യുന്നതിന് ജനപ്രതിനിധികളുടെയും, രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെയും സംയുക്ത യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്നിന് വള്ളികുന്നം ഗ്രാമപഞ്ചായത്ത് ഹാളിൽ യോഗം ചേരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി.രോഹിണി അറിയിച്ചു.