ചാരുംമൂട്: വീട് നിർമ്മിക്കുന്ന സ്ഥലത്തിന്റെ കൽക്കെട്ടും അരമതിലും അക്രമി സംഘം തകർത്തതായി പരാതി. നാലു പേർക്കെതിരെ കേസ്സെടുത്തു. താമരക്കുളം വേടരപ്ലാവ് വിനേഷ് ഭവനം വിജയൻ - കുമാരി ദമ്പതികളുടെ വീടിന്റെ മുൻവശത്തായി വസ്തുവിന്റെ അതിർത്തിയിൽ നിർമ്മിച്ച കൽക്കെട്ടും അരമതിലുമാണ് തകർത്തത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. ഈ സമയം വീട്ടുകാർ ബന്ധുവിന്റെ കല്യാണത്തിൽ പങ്കെടക്കുവാൻ പോയിരിക്കുകയായിരുന്നു. വീടിന് മുൻവശമുള്ള വസ്തു ഉടമയുമായി അതിർത്തി തർക്കം നിലനിന്നിരുന്നു. നാലംഗ സംഗമെത്തിയാണ് അക്രമം കാട്ടിയത്. സമീപത്തെ വസ്തു ഉടമ പ്രസാദടക്കം നാലു പേർക്കെതിരെയാണ് കേസെടുത്തത്.