ambala

അമ്പലപ്പുഴ : മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ് മത്സ്യ തൊഴിലാളി മരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13-ാം വാർഡ് പറവൂർ തെക്കേ പാലക്കൽ വീട്ടിൽ റോക്കി ദേവസ്യ (ജോസി, 62) ആണ് മരിച്ചത്. തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിന് 10കിലോമീറ്ററോളം പടിഞ്ഞാറ് കടലിൽ നെഫ്ര എന്ന വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു സംഭവം. ഒപ്പമുള്ളവർ ചേർന്ന് ഉടൻ തോട്ടപ്പള്ളി ഹാർബറിൽ എത്തി​ച്ച് അവിടെ നിന്നും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജയ്നമ്മ. മക്കൾ: ജോസ്കി റോക്കി, ഷാരൂക്, രേഷ്മ. മരുമക്കൾ: ജോസ് പ്രകാശ് (ഷിജു), അഞ്ജലി.