കുട്ടനാട്: എസ്.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയനിലെ 1035 -ാം നമ്പർ കേളമംഗലം ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം യൂണിയൻ കൺവീനർ അഡ്വ. സുപ്രമോദം നിർവഹിച്ചു. ക്ഷേത്രങ്കണത്തിൽ നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി മാന്നാർ താഴ്‌വന മേടയിൽ ടി.കെ.ശിവശർമ്മൻ തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു.
യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, മൈക്രോ ഫിനാൻസ് കോർഡിനേറ്റർ വിമല പ്രസന്നൻ, യുത്ത്മൂവ്മെന്റ് ഭാരവാഹികളായ ഉണ്ണിഹരിദാസ്, സുചിത്ര രാജേന്ദ്രൻ,സുമേഷ്, സൈബർ സേന ഭാരവാഹികളായ പീയുഷ് പ്രസന്നൻ,സുജിത്ത് മോഹനൻ, ശാഖായോഗം പ്രസിഡന്റ് പ്രവീൺ .പി, വൈസ് പ്രസിഡന്റ് വികാസ് വി. ദേവൻ, സെക്രട്ടറി പ്രസന്നൻ എൻ.പി, ക്ഷേത്രശില്പി പ്രസാദ് ഹരിപ്പാട്, യൂണിറ്റ് വനിതാസംഘം, യൂത്ത് മൂവ്മെന്റ്, കുമാരി സംഘം ഭാരവാഹികൾ സംസാരിച്ചു.