തുറവൂർ : എസ്.എൻ.ഡി.പി യോഗം 545ാം നമ്പർ തുറവൂർ ധർമ്മപോഷിണി ശാഖയിൽ ഗുരുദേവജയന്തി ദിന പ്രാർത്ഥനയും പ്രതിഭകളെ ആദരിക്കലും നടന്നു. സെക്രട്ടറി എൻ.പ്രകാശൻ ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ.സതീശൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.കെ..പൊന്നപ്പൻ, നാടക രചയിതാവായ എൻ.കരുണാകരൻ പൊന്നാടയണിച്ചു. എൻ.എസ്.ഷാജി നന്ദി പറഞ്ഞു.