ph

കായംകുളം: എസ്.എൻ.ഡി.പി യോഗം കീരിക്കാട് തെക്ക് 334 ാം നമ്പർ ശാഖയിലെ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷവും മൂലേശേരിൽ ശിവക്ഷേത്രത്തിലെ നടപ്പന്തൽ സമർപ്പണവും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ നിർവ്വഹിച്ചു.

ശാഖാ യോഗം പ്രസിഡന്റ് ജി. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. ശാഖായോഗം വൈസ് പ്രസിഡന്റ് എം.കെ പ്രദീപ് ജയന്തി സന്ദേശം നൽകി. സെക്രട്ടറി കെ.ശശിധരൻ അക്ഷയ,ഡി.സുജിത്ത് ,ക്ഷേത്രം മേൽ ശാന്തി ബിനീഷ് രാജ്, മുനിസിപ്പൽ കൗൺസിലർ പി.ഹരിലാൽ, ദേവസ്വം സെക്രട്ടറി ആർ.സതീഷ് കുമാർ എന്നിവർ സംസാരിച്ചു.