അമ്പലപ്പുഴ : കഞ്ഞിപ്പാടം റോഡിൽ കടപുഴകിയ തെങ്ങ് വീണ് സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു. മലപ്പുറം മoത്തിൽ വളപ്പിൽ മുഹമ്മദ് അലിയുടെ മകൻ താജുദ്ദീനാണ് (25) പരിക്കേറ്റത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ 5 ഓടെ കഞ്ഞിപ്പാടം റോഡിൽ എസ്.എൻ. കവലക്കു കിഴക്ക് ഗുരുകുലം ജംഗ്ഷന് കിഴക്കുഭാഗത്തായിരുന്നു അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന താജുദ്ദീന്റെ സ്കൂട്ടറിന് മുകളിലേക്ക് തോടിന്റെ തെക്കേക്കരയിൽ നിന്ന തെങ്ങ് കടപുഴകി വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ താജുദ്ദീനെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. തലയോട്ടിക്ക് പൊട്ടലുണ്ടായതിനാൽ തീവ്രപരിചരണ വിഭാഭത്തിൽ ചികിത്സയിലാണ് . കാറ്ററിംഗ് ജീവനക്കാരനായ താജുദ്ദീൻ കടകളിൽ ഇടിയപ്പം കൊടുത്തിട്ട് ദേശീയപാതയിലേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡിൽ വീണ തെങ്ങ് വെട്ടിമാറ്റിയുണ് ഗതാഗതം പുനഃസ്ഥാപിച്ചത്.