അമ്പലപ്പുഴ: പുലർച്ചെയുണ്ടായ ശക്തമായ കാറ്റിലും കോളിലും തോട്ടപ്പള്ളി ഹാർബറിന് സമീപം നങ്കൂരമിട്ടിരുന്ന മൂന്ന് വള്ളങ്ങൾക്ക് കേടുപാട് പറ്റി. പുന്നപ്ര ആലിശ്ശേരി വീട്ടിൽ മനോഹരന്റെ പരാശക്തി, പുന്നപ്ര പുതുവൽ വെളിയിൽ സുരാജിന്റെ ഹരിണി, മലപ്പുറം താനൂർ സ്വദേശിയുടെ പിള്ളേർ എന്നീ വള്ളങ്ങൾക്കാണ് കേടുപാട് പറ്റിയത്. വലിയ ലൈലാൻഡ് വള്ളമായതിനാൽ തോട്ട പ്പള്ളി ഹാർബറിൽ കയറ്റാനാവില്ല. ഇതുകാരണം ഹാർബറിന് വടക്കുഭാഗത്തായി നങ്കൂരമിട്ടിരിക്കുകയായിരുന്നു. പുലർച്ചെ ശക്തമായ തിരമാലയിലും കാറ്റിലും പെട്ട് വള്ളങ്ങൾ തമ്മിലും കരയിലെ കല്ലുകളിൽ ഇടിച്ചുമാണ് കേടുപാട് സംഭവിച്ചത്.
അറ്റകുറ്റപ്പണി നടത്തിയാലേ വള്ളങ്ങൾ കടലിൽ ഇറക്കാനാവു എന്നതാണ് സ്ഥിതി.
ഇതിനായി ഓരോ വള്ളത്തിനും 75000 രൂപയോളം വേണ്ടി വരുമെന്ന് ഉടമകൾ പറയുന്നു.