photo

ആലപ്പുഴ : കരുവാറ്റ ശ്രീനാരായണ ധർമ സേവാ സംഘത്തിൽ 170-ാം മത് ശ്രീനാരായണ ഗുരുദേവ ജയന്തി ഭക്തിനിർഭരമായ ചടങ്ങുകളോടെ ആഘോഷിച്ചു. സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ പതാക ഉയർത്തി. എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഡി.സജി ഗുരുദേവ പ്രഭാഷണം നടത്തി. സംഘം വൈസ് പ്രസിഡന്റ് എ.സുനിൽകുമാർ, സെക്രട്ടറി എം.ജോഷിലാൽ, ജോയിന്റ് സെക്രട്ടറി ഡി.ദേവദത്തൻ, ട്രഷറർ സുരേന്ദ്രൻ ശ്രീശൈലം, ഭരണ സമിതി അംഗങ്ങളായ ഗോകുൽ ജി. ദാസ്, ജെ.പ്രകാശൻ, എം.കമലൻ, മനോഹരൻ, ശ്രീകാന്ത്, സീജു, ശ്രീമതി പ്രസന്ന ദേവരാജൻ, തങ്കമണി രാജൻ, അനിത സാംബശിവൻ, എസ്.ഗീത, ഉപദേശകസമിതി അംഗങ്ങളായ വി.ആർ.ഗോപിനാഥൻ, ഭാൻസിലാൽ മോഹൻ, സാംബശിവൻ, റജിമോൻ, ആഡിറ്റ് കമ്മിറ്റി അംഗം കെ.മംഗളൻ എന്നിവർ നേതൃത്വം നൽകി.