ambala

അമ്പലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 170 -മത് ജന്മ ദിനത്തിൽ എസ്.എൻ.ഡി.പി യോഗം 245-നമ്പർ ശാഖയിൽ സംഘടിപ്പിച്ച ചതയ ദിന സമ്മേളനത്തിൽ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ശാഖാവിഹിതമായ 50000 രൂപ ശാഖ പ്രസിഡന്റ് കുഞ്ഞുമോൻ കമ്പിയിൽ യൂണിയൻ പ്രസിഡന്റ് പി.ഹരിദാസിന് കൈമാറി. യൂണിയൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശൈലേന്ദ്രൻ, സജീഷ്, ബിജിലാൽ, ശ്രീകുമാർ,പ്രേംജി, ബിനിൽകുമാർ,പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ശ്രീരാജു , വേണു, യൂത്ത് മെന്റ് പ്രസിഡന്റ് ജയൻ, സെക്രട്ടറി ലതിൻ ,വനിതാ സംഘം പ്രസിഡൻ്റ് ശ്രീദേവി എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജി സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.ഗോപി നന്ദിയും പറഞ്ഞു.