photo

ചേർത്തല : രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനത്തിൽ വയലാർ ബ്ലോക്ക് കോൺഗ്രസ് ആസ്ഥാനമായ ദേവകികൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവനു മുന്നിൽ രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന,ജന്മദിനസമ്മേളനം എന്നിവ സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുൻ പ്രസിഡന്റ് അഡ്വ.വി.എൻ. അജയൻ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി.എസ് മുരളീധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പുരുഷൻ,ബി.സോമനാഥൻ,എ.കെ. ഷെരീഫ്,എൻ.ജി. കാർത്തികേയൻ,പി. വിനോദ്,ബൈജു ദിവാകരൻ, പി.എൻ. കാർത്തികേയൻ, അനീഷ് കൊല്ലാറ, ജോണി ചക്കണംതുരുത്ത്, ഈ.ടി.സിംസൺ എന്നിവർ പങ്കെടുത്തു.