s

ആലപ്പുഴ: പ്രഥമ കേരള ക്രിക്കറ്റ് ലീഗിനു മുന്നോടിയായി ആലപ്പി റിപ്പിൾസ് ടീമിന്റെ പരിശീലനം ഇന്ന് മുതൽ തൃശൂരിൽ ആരംഭിക്കും. 27 വരെ പരിശീലനത്തിനുശേഷം 28ന് ടീം തിരുവനന്തപുരത്തേക്ക് തിരിക്കും.

ഐ.പി.എൽ താരം മുഹമ്മദ് അസ്ഹറുദ്ദിൻ ഐക്കൺ താരമായ ആലപ്പി റിപ്പിൾസ് ടീമിൽ രഞ്ജി ട്രോഫി താരങ്ങളായ ഓൾ റൗണ്ടർ അക്ഷയ് ചന്ദ്രൻ, ഓപ്പണർ കൃഷ്ണ പ്രസാദ്, ഓൾ റൗണ്ടർ വിനൂപ് മനോഹരൻ, ഫനൂസ് ഫൈസ്, വിശ്വേശ്വർ സുരേഷ്, വൈശാഖ് ചന്ദ്രൻ എന്നിവരുമുണ്ട്. മുൻ ഐ.പി.എൽ ഫാസ്റ്റ് ബൗളർ പ്രശാന്ത് പരമേശ്വരനാണ് ആലപ്പി റിപ്പിൾസിന്റെ ഹെഡ് കോച്ച്.