s

ആലപ്പുഴ : പച്ചക്കറി കൃഷിയിൽ ഹരിത മിത്ര അവാർഡ് നേടിയ ചേർത്തല തെക്ക് പഞ്ചായത്തിലെ കർഷകൻ സുജിത്തിനെ കർഷക കോൺഗ്രസ് ചേർത്തല നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഓണത്തോടനുബന്ധിച്ച് നട്ടു വളർത്തിയ പച്ചക്കറി കൃഷിയുടെ ആദ്യ വിളവെടുപ്പുമായി ബന്ധപ്പെട്ട ചടങ്ങിൽ വച്ചായിരുന്നു ആദരം.

പ്രശാന്ത് കല്ല് വീട്ടിൽ, കയർ കോർപ്പറേഷൻ മുൻ ചെയർമാൻ കെ.ആർ.രാജേന്ദ്രപ്രസാദ്, കർഷക കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗംകെ ജി ആർ പണിക്കർ. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ, കൃഷി ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.