ആലപ്പുഴ :കൊൽക്കത്ത സംഭവവും ഹേമ കമ്മിറ്റി റിപ്പോർട്ടിനാധാരമായ സംഭവങ്ങളുമടക്കം സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങൾക്കെതിരെ ഇന്നർവീൽ ക്‌ളബും റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്ററും സംയുക്തമായി ആൽഫ ജീനിയസ് ഇന്റഗ്രേറ്റഡ് സ്കൂളിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ഇന്നർവീൽ ക്ലബ് പ്രസിഡന്റ് അഡ്വ. സുജിനി വെങ്കിടാചലം പോക്സോ നിയമത്തെ ആധാരമാക്കി ക്ലാസ് നയിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. റോട്ടറി ക്ലബ് ഒഫ് ആലപ്പി ഗ്രേറ്റർ പ്രസിഡന്റ് ജിൻസി റോജസ് അധ്യക്ഷത വഹിച്ചു. സിൻഡാ ജോജി, മൈഥിലി വേണുഗോപാൽ, സിസിലി ആന്റണി, രാജീവ് വാര്യർ, കൃഷ്ണകുമാരി തുടങ്ങിയവർ സംസാരിച്ചു.