ആലപ്പുഴ : സാങ്കേതിക സർവകലാശാലയുടെ എം ടെക് കോഴ്സുകളിലേക്കുള്ള അഡ്മിഷന് അപേക്ഷിക്കാനുള്ള തീയതി 27 വരെ നീട്ടി.
വെഹിക്കിൾ ടെക്നോളജി, എംബെഡഡ് സിസ്റ്റംസ് ടെക്നോളജി, ഇൻഫ്രാസ്ട്രക്ചർ എൻജിനീയറിംഗ് ആൻഡ് മാനേജ്മെന്റ്, മെക്കാനിക്കൽ ആൻഡ് മെറ്റീരിയൽസ് ടെക്നോളജി എന്നിവയിലാണ് ഈ വർഷം മുതൽ എൻജിനീയറിംഗ് വിദ്യാർത്ഥികൾക്ക് സാങ്കേതിക സർവകലാശാലയിൽ എം.ടെക് പഠനം. എ.ഐ.സി.ടി.ഇയുടെ അംഗീകാരം ലഭിച്ച കോഴ്സുകളിൽ 18പേർക്ക് വീതമാകും ഓരോ കോഴ്സുകളിലും അഡ്മിഷൻ ലഭിക്കുക. ഓൺലൈനായി അപേക്ഷ അയക്കുന്നതിനും അഡ്മിഷൻ, യോഗ്യത, എന്നിവ അറിയുന്നതിനും എന്ന www.pgadmission.ktu.edu.inവെബ്സൈറ്റ് സന്ദർശിക്കുക.