അമ്പലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെ 170-ാംമത് ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി അമ്പലപ്പുഴ താലൂക്ക് എസ്.എൻ.ഡി.പി യൂണിയനിലെ കാട്ടൂർ 617-ാം നമ്പർ ശാഖയിൽ ഗുരുപൂജയും സമൂഹപ്രാർത്ഥനയും നടന്നു. കുടുംബയൂണിറ്റ് കൺവീനർമാരായ സുധർമ്മ മനോഹരൻ,ശ്രീജ പ്രസാദ്,രാജമ്മ മണിയപ്പൻ,മഹേശ്വരി സാബു,സിന്ധു സന്തോഷ് എന്നിവർ നേതൃത്വം നൽകി. ആഘോഷ കമ്മിറ്റി ചെയർമാൻ വി.പുരുഷോത്തമൻ,ശാഖാ പ്രസിഡന്റ് ഇൻചാർജ്ജ് കെ.പി സാബു,സെക്രട്ടറി സി.പി ചിദംബരൻ,മനേജിംഗ് കമ്മിറ്റി അംഗങ്ങളായ പി.എൻ. അശോകൻ, കെ.വി പ്രദീപ്, ഉമേഷ് സേനാനി,പി.പി പ്രേംകുമാർ,കെ.വി മോഹനൻ,ഗിരിപ്രദീപ് എന്നിവർ പങ്കെടുത്തു.