ചാരുംമൂട് : മഹിളാ കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റിയുടെ നേത്യത്വത്തിൽ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി വന്ദന സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് നേതാവും ജില്ലാ സെക്രട്ടറിയുമായ കെ.ആർ.വിമലമ്മയെ ആദരിച്ചു.ചുനക്കര വടക്ക് മണ്ഡലം പ്രസിഡന്റ് പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റജീന സലിം,ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ സുജ ജയകുമാർ ,ഷീബ ,സലീന കരിം തുടങ്ങിയവർ പങ്കെടുത്തു .