sad

ഏവൂർ : എസ്.എൻ.ഡി.പി യോഗം ഏവൂർ തെക്ക് 290-ാം നമ്പർ ശാഖായോഗത്തിൽ ശ്രീനാരായണഗുരുദേവന്റെ 170ാമത് ജയന്തിദിനത്തിൽ സമൂഹസദ്യയും മഹാജയന്തി ഘോഷയാത്രയും സംഘടിപ്പിച്ചു. ഉന്നത കോഴ്‌സുകളിൽ വിജയിച്ചവർക്ക് വിദ്യാശ്രേഷ്ഠ പുരസ്‌കാരം നൽകി.

അനുമോദാനവും പുരസ്‌കാരദാനവും ചേപ്പാട് യൂണിയൻ സെക്രട്ടറി എൻ.അശോകൻ നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ എം. കെ.ശ്രീനിവാസൻ മുഖ്യപ്രഭാഷണം നടത്തി.