ambala

അമ്പലപ്പുഴ: അപകടത്തിൽപ്പെട്ട് ദേശീയ പാതയിൽ കിടന്ന യുവാവിന് അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രക്ഷകയായി. ബുധനാഴ്ച വൈകിട്ട് 3.30 ഓടെ ദേശീയപാതയിൽ കളർകോട്‌ എസ്.ഡി കോളേജിന് സമീപമാണ് ആലപ്പുഴ വലിയചുടുകാട് ഷൂബി മൻസിലിൽ ഷൂബിയുടെ മകൻ അൻഷാദിന് (24) ബൈക്ക് മറിഞ്ഞ് പരിക്കേറ്റത്. ഈ സമയം ഇതുവഴി കാറിൽ വന്ന അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ് കാർ നിർത്തുകയും അബോധാവസ്ഥയിൽ കിടന്ന അൻഷാദിനെ കാറിൽ കയറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.