ആലപ്പുഴ: സംസ്ഥാന സ്പോർട്സ് കൗൺസിൽ സ്റ്റേറ്റ് ചെസ് ടെക്‌നിക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരൂർ വൈശ്യാബാങ്ക് സംസ്ഥാന ജൂനിയർ (അണ്ടർ19) ഓപ്പൺ ആൻഡ് ഗേൾസ് ചെസ് ചാമ്പ്യൻഷിപ്പ് ശനിയാഴ്ചയും ഞായറാഴ്ചയും ആലപ്പുഴ റിലയൻസ് മാളിൽ നടക്കും. വിവിധജില്ലകളിലെ മത്സരത്തിൽ വിജയിച്ച നാല് വീതം കളിക്കാർക്കാണ് പങ്കെടുക്കാൻ അവസരം. വിജയികൾക്ക് മെറിറ്റ് സർട്ടിഫിക്കറ്റുകളും പാർട്ടിസിപ്പേഷൻ സർട്ടിഫിക്കേറ്റും നൽകും. പ്രവീൺ വിശ്വനാഥൻ, ആർ.ലക്ഷ്മി, ബിബി സെബാസ്റ്റ്യൻ, ബിനു ഭാസ്‌ക്കർ, എസ്.രോഹിത്, എസ്.അഫ്‌സൽ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.