photo

ചേർത്തല: ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നേതൃത്വം നൽകിയ പാനലിന് സമ്പൂർണവിജയം.കെ.രമേശൻ,ആർ.സുഖലാൽ,ആർ.സന്തേഷ്‌കുമാർ,രജനി ദാസപ്പൻ,എൽ.അശ്വതി,ജി.രാജേശ്വരി,പി.വി.ഫൽഗുണൻ,സി.കെ.വിനോദ്,ടി.എം.സൈജു,ശോഭ സുധാകരൻ,കെ.എസ്.ശരത്,സിനി ഉദയപ്പൻ എന്നിവരാണ് വിജയിച്ചത്. ഭരണസമിതി അംഗങ്ങളുടെ ആദ്യ യോഗത്തിൽ സി.പി.എം അരീപ്പറമ്പ് ലോക്കൽ കമ്മിറ്റി അംഗം കെ.രമേശനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വരണാധികാരി എം.ദിവ്യ അദ്ധ്യക്ഷത വഹിച്ചു.