ph
നിഹാസിന്റെ വീടിൻറെ മുകളിലേക്ക് സമീപത്തെ വീട്ടുമുറ്റത്ത് നിന്ന മാവു മരം കടപുഴകി വീണു

കായംകുളം: ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ റെയിൽവേട്രാക്കിൽ മരം വീണ് ഒരുമണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. വെളുപ്പിന് 5ന് ഓച്ചിറക്കും കൃഷ്ണപുരത്തിനും ഇടയിലാണ് ട്രാക്കിൽ മരംവീണത്. പാലരുവി എക്സ്പ്രസ് ഒരുമണിക്കൂറും, വന്ദേഭാരത് എക്സ്പ്രസ് 20 മിനിട്ടും ഓച്ചിറയിൽ പിടിച്ചിട്ടു.