vaimanika-vinjana-clas

മാന്നാർ: വിമാനങ്ങളെ അടുത്തറിയുന്നതിനായി കുരട്ടിക്കാട് ശ്രീ ഭൂവനേശ്വരി സ്‌കൂൾ
സമന്വയ ഗ്ലോബലിന്റെ നേതൃത്വത്തിൽ മാ വൈമാനിക വിജ്ഞാന ക്‌ളാസ് സംഘടിപ്പിച്ചു. വിവിധ തരം ഡ്രോണുകളെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വിശദീകരണം കുട്ടികൾക്ക് വേറിട്ട അനുഭവമായി. വൈമാനിക ശാസ്ത്ര വിദഗ്ദനും മുൻ വായുസേന ഉദ്യോഗസ്ഥനുമായ ഗിരീഷ് ക്‌ളാസിന് നേതൃത്വം നൽകി. സമന്വയ ഗ്ലോബൽ ഭാരവാഹികളായ എയർ വൈസ് മാർഷൽ ശ്രീകുമാർ, ശ്രീലത ശ്രീകുമാർ, മേജർ എൽ.ജയകുമാർ, പ്രസന്ന ജയകുമാർ, വിംഗ് കമാൻഡർ പരമേശ്വരൻ, അനിത പരമേശ്വരൻ, സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, സെക്രട്ടറി ഗണേശ്.ജി, അഡ്മിനിസ്ട്രേറ്റർ രാജീവൻ.ആർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.