അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം കരുമാടി 13 - നമ്പർ ശാഖയിൽ ചതയ ദിനാചരണത്തോട് അനുബന്ധിച്ച് പ്രാർത്ഥനാലയത്തിന്റെ ഉദ്ഘാടനം നടത്തി. ശാഖാപ്രസിഡന്റ് കെ.സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗുരുപൂജ, പ്രസാമൂട്ട്, ഗുരുദേവ പ്രഭാഷണം എന്നിവയും നടന്നു. ഉന്നത വിജയം കരസ്ഥമാക്കിയ ശാഖ അംഗങ്ങളുടെ മക്കൾക്ക് ഉപഹാരവും ക്യാഷ് അവാർഡും വിതരണം ചെയ്തു. സെക്രട്ടറി മുരളി, കമ്മിറ്റി അംഗങ്ങളായ സുരേഷ്, ബേബി, വിശ്വനാഥൻ, ആമയിട സതീശൻ തുടങ്ങിയവർ സംസാരിച്ചു.