photo

ചാരുംമൂട് : ചാരുംമൂട് മജസ്റ്റിക് സെന്റർ കോംപ്ലക്സിൽ റീംസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹയർ ലേണിംഗ് എന്ന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനം മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. റീംസ് ചെയർമാൻ എം.എം. ജമാലുദീൻ അധ്യക്ഷനായി. സി.ഇ.ഒ ഡോ.ഷാജു ജമാലുദീൻ സംസാരിച്ചു. ചാരുംമൂട് മേഖലയിലെ പഞ്ചായത്തുകളിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. സാഹിത്യകാരൻ ചുനക്കര ജനാർദ്ദനൻ നായരെ മന്ത്രി ആദരിച്ചു. ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രജനി, താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജി.വേണു, നൂറനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് , ഡയറക്ടർ പ്രൊഫ. എ.ഷിഹാഷിമുദീൻ തുടങ്ങിയവർ സംസാരിച്ചു. 9947460188 നമ്പരിൽ കോഴ്സ് സംബന്ധമായ കൂടുതൽ വിവരങ്ങൾ ലഭിക്കും. എയർപ്പോർട്ട് ഓപ്പറേഷൻസ് / ലോജിസ്റ്റിക്സ് മാനേജ്മെൻ്റ് ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനവും ആരംഭിച്ചു.