gh

ആലപ്പുഴ: കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിലെ ഡോക്ടർ അതിക്രൂരമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിലുള്ള ജില്ലാ വനിതാ കമ്മറ്റി വാട്ടർ അതോറിട്ടി ഓഫീസുകൾക്ക് മുന്നിൽ കാമ്പയിൻ സംഘടിപ്പിച്ചു. വഴിച്ചേരി പി.എച്ച് ഡിവിഷൻ ഓഫീസിനു മുന്നിൽ നടന്ന സമരത്തിൽ സംസ്ഥാന വനിതാ കമ്മറ്റിയംഗം ടി.പി.രാജി മോൾ വിശദീകരണം നടത്തി. ജില്ലാ വനിതാ കൺവീനർ പി.എസ്.ഷീജ അദ്ധ്യക്ഷത വഹിച്ചു. ബി.എസ്.ബെന്നി, ആമിന ബീവി, എം.സജീന, ഡി.എം.മായ, പ്രമോജ്.എസ്.ധരൻ, ബി.സുമേഷ് എന്നിവർ സംസാരിച്ചു.