ചാരുംമൂട് : മാലിന്യമുക്ത നവകേരളം പദ്ധതിയുമായി സംസ്ഥാന സർക്കാരുന്നോട്ടു പോകുമ്പോൾ മാലിന്യങ്ങൾ കത്തിക്കുന്നതിനെതിരെ നൽകിയ പരാതിയിൽ ഗ്രാമ പഞ്ചായത്ത് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. താമരക്കുളം ഗ്രാമ പഞ്ചായത്ത് 10-ാം വാർഡ് നാസർ ഭവനം ഷീജാനാസറാണ് അടുത്ത വസ്തുക്കാരനായ വ്യക്തി ഹോട്ടൽ മാലിന്യങ്ങളുൾപ്പെടെ കത്തിക്കുന്നതായി കാട്ടി സെക്രട്ടറിക്ക് പരാതി നൽകിയത്.