കായംകുളം: കായംകുളം വൈ.എം.സി.എയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൗൺസിലർ കെ.പുഷ്പദാസ് നിർവ്വഹിച്ചു. പ്രസിഡന്റ് കെ.ജെ.ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. കോശി കെ.ജോർജ്, ഷിജു വർഗീസ് ഇഞ്ചയ്ക്കൽ, എം.റ്റി. ഫിലിപ്പ്, പി.വി.കോശി കുഞ്ഞ്,അലക്സ് കെ. കോശി എന്നിവർ പങ്കെടുത്തു.
മൺമറഞ്ഞുപോയ മുൻ പ്രസിഡന്റുമാരായ തോമസ് വർഗീസ്,ഡോ.ഡാനിയേൽ വർഗീസ് എന്നിവരുടെ ചിത്രങ്ങൾ കെ. ജെ.ജോർജ്ജ് അനാച്ഛാദനം ചെയ്തു.