മാന്നാർ: ലയൺസ് ക്ലബ് ഓഫ് കടപ്രയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സേവന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും കടപ്ര മാന്നാർ ആൻസ് കൺവെൻഷൻ സെന്ററിൽ നടന്നു. തിരുവല്ല ഡിവൈ.എസ്.പി. അഷാദ് ഉദ്‌ഘാടനം നിർവഹിച്ചു. ലയൺസ് മുൻ ഡിസ്ട്രിക് ഗവർണർ സണ്ണി വി.സക്കറിയ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. പി.ബി.ഷുജാ അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ലിജോ പുളിമ്പള്ളിൽ (പ്രസിഡന്റ്), സിജി ഷുജാ(സെക്രട്ടറി), പ്രശാന്ത്.പി.റ്റി(ട്രഷറർ), ഹരികൃഷ്ണൻ പിള്ള(അഡ്മിനിസ്ട്രേറ്റർ), സതീഷ് ശാന്തി നിവാസ്, ബിജു ചെക്കാസ്(വൈസ് പ്രസിഡന്റമാർ) എന്നിവർ സ്ഥാനമേറ്റു.