ചേർത്തല: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ ക്രിമിലെയർ ഏർപ്പെടുത്താനുള്ള വിധിക്കെതിരെ നടന്ന ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള വേലൻ മഹാസഭ ചേർത്തല നോർത്ത്, സൗത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രകടനവും സമ്മേളനവും സംഘടിപ്പിച്ചു. കേരള വേലൻ മഹാസഭ സംസ്ഥാന പ്രസിഡന്റ് ആർ.മുരളി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.എസ്.ബാഹുലേയൻ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി വി.എം.പുഷ്പാംഗദൻ, കമ്മിറ്റി അംഗങ്ങളായ കെ. കെ.ഹരിദാസ്,പ്രമോദ്,ചേർത്തല സൗത്ത് സെക്രട്ടറി കെ.ഹരിദാസ്,ധനഞ്ജയൻ, പ്രീത,മഞ്ജുള എന്നിവർ സംസാരിച്ചു.