ആലപ്പുഴ : ആലപ്പുഴ - ഇരട്ടകുളങ്ങര റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിലെ തൊഴിലാളികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ ചങ്ക്സ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരണത്തിനായി പായസം ചലഞ്ച് സംഘടിപ്പിച്ചു. സ്വകാര്യ ബസ് സ്റ്റാന്റിൽ നടന്ന ചടങ്ങിൽ ആർ.ടി.ഒ എ.കെ.ദീലു പ്രഥമ പായസ കിറ്റ് ജനീഷ് ബോസിന് നൽകി ഉദ്ഘാടനം ചെയ്തു. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ (കെ.ബി.ടി.എ) ജില്ലാ പ്രസിഡന്റ് പി.ജെ.കുര്യൻ അദ്ധ്യക്ഷനായി. ചടങ്ങിൽ മുജീബ് റഹ്‌മാൻ, കെ.ബദറുദീൻ, സുനീർ, ഹുസൈൻ, സുമേഷ്, വിപിൻ എന്നിവർ സംസാരിച്ചു.