ചേർത്തല: വയനാട് പ്രകൃതി ദുരന്തത്തിൽപ്പെട്ടവരെ സഹായം നൽകാൻ സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ ചേർത്തല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സർവീസുകൾ ഇന്ന് കാരുണ്യ യാത്ര നടത്തുമെന്ന് താലൂക്ക് പ്രസിഡന്റ് ബിപിൻ ചന്ദ്രലാൽ(ഉണ്ണി),സെക്രട്ടറി ബെന്നി ആന്റണി കാർമൽ,സംസ്ഥാന കമ്മിറ്റിയംഗം എസ്.ഷാജിമോൻ,മേഖല കമ്മിറ്റി അംഗങ്ങളായ രതീഷ് ശിവരാജൻ,കെ.എസ്.ശരത് എന്നിവർ അറിയിച്ചു.സംസ്ഥാന തലത്തിലുള്ള കാരുണ്യ യാത്രയ്ക്ക് പിന്തുണ നൽകിയാണ് ചേർത്തലയിലും സർവീസുകൾ നടത്തുന്നത്.സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 വീടുകളാണ് നിർമ്മിച്ച് നൽകുന്നത്.
ചേർത്തലയിൽ നിന്ന് എറണാകുളം,കോട്ടയം,ആലപ്പുഴ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന താലൂക്കിലെ 186 ഓളം സ്വകാര്യ ബസുകൾ കാരുണ്യ യാത്രയുടെ ഭാഗമാകും. രാവിലെ 10ന് ചേർത്തല സ്വകാര്യ ബസ് സ്റ്റാൻഡിൽ യാത്രയുടെ ഉദ്ഘാടനം ചേർത്തല ജോയിന്റ് ആർ.ടി.ഒ കെ.ജി. ബിജു നിർവഹിക്കും.