അരൂർ : ബുധനാഴ്ച പുലർച്ചെ ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും അരൂർ മേഖലയിൽ നിരവധി വൃക്ഷങ്ങൾ കടപുഴകി. ഇലക്ട്രിക് ലൈനിൽ മരം വീണതിനെ തുടർന്ന് പലേടത്തും വൈദ്യുതി വിതരണം തടസപ്പെട്ടു. അരൂർ പഞ്ചായത്ത് 17-ാം വാർഡ് പുറത്തുകാട് സലിംകുമാറിന്റെ വീടിന് മുകളിൽ വലിയ പഞ്ഞിമരം വീണ് നാശനഷ്ടമുണ്ടായി. വീട്ടുകാർ പരിക്കേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. അരൂർ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് വീടിനു മുകളിൽ നിന്നും മരം മുറിച്ചു മാറ്റുകയായിരുന്നു.