ചേർത്തല: മഴക്കൊപ്പം വീശിയടിച്ച കാറ്റിൽ താലൂക്കിൽ വ്യാപക നാശം.വിവിധയിടങ്ങളിൽ 13 വീടുകൾ ഭാഗികമായി തകർന്നു.മരം വീണാണ് വിടുകൾക്കു നാശമുണ്ടായത്.പള്ളിപ്പുറം,കഞ്ഞിക്കുഴി,തണ്ണീർമുക്കം തുടങ്ങിയ ഇടങ്ങളിൽ കാറ്റ് വലിയ നാശമുണ്ടാക്കി.കൃഷിയിടങ്ങളിലും നാശമുണ്ടായിട്ടുണ്ട്.കാറ്റിൽ വൈദ്യുതി തൂണുകൾ വ്യാപകമായി തകരുകയും ലൈനിനു മുകളലേക്ക് മരങ്ങൾ വീഴുകയും ചെയ്തതോടെ വൈദ്യുതി വിതരണം പാളി. പുലർച്ചെ തന്നെ വൈദ്യുതി വിതരണം നിലച്ചിരുന്നു.വൈകിട്ടോടെയാണ് പലയിടത്തും വൈദളുതി പുനസ്ഥാപിച്ചത്.ചിലയിടങ്ങളിൽ രാത്രിയും പുന:സ്ഥാപിക്കാനായിട്ടില്ല.