മാന്നാർ: കൃഷി വകുപ്പ് പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി കൃഷിയ്ക്കായി തക്കാളി, മുളക്, വഴുതന, പാവൽ എന്നിവയുടെ ഹൈബ്രിഡ് പച്ചക്കറി തൈകൾ മാന്നാർ കൃഷി ഭവനിൽ നിന്നും വിതരണം ചെയ്യും. ആവശ്യമുള്ള കർഷകർ വസ്തുവിന്റെ തനതാണ്ടിലെ കരം അടച്ച രസീതിന്റെ കോപ്പിയുമായി ഇന്ന് രാവിലെ 10.30ന് കൃഷിഭവനിൽ എത്തണമെന്ന് മാന്നാർ കൃഷി ഓഫീസർ അറിയിച്ചു.