adarav-

മാന്നാർ: മുതിർന്ന പൗരന്മാരുടെ ദിനത്തിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാന്നാർ ശാഖയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർക്ക് ആദരവ് നൽകി. കെ.എസ് ഗോപി, ഭാനുമതിയമ്മ, ഇന്ദിരാകുമാരിയമ്മ, ശിവൻ, രാമചന്ദ്രൻ നായർ, സുശീല ദേവി, നീലകണ്ഠൻ നായർ കെ.ജി. ഇന്ദിരാഭായി, അപ്പുക്കുട്ടൻ നായർ തുടങ്ങിയവരെ വീടുകളിലെത്തി ആദരിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശാലിനി രഘുനാഥ്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ മാന്നാർ ശാഖാ മാനേജർ ഭുവന മനോഹർ, അസി.മാനേജർ രേണു ബാങ്ക് ജീവനക്കാരായ സുജിത് കുമാർ, നിധിൻ, ശാലിനി, എസ്.ബി പ്രസാദ് എന്നിവർ പങ്കെടുത്തു.