zxfvs

മുഹമ്മ: ബുധനാഴ്ച ആഞ്ഞു വീശിയ ചുഴലിക്കാറ്റിലും മഴയിലും നിരവധി വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടുകയും ചെയ്തു.

മുഹമ്മ കരയോഗം ജംഗ്ഷന് സമീപം പാപ്പാളിവെളി ശോഭന മാധവൻ , മണ്ണഞ്ചേരി പൊന്നാട് മുക്കാൽ ചിരയിൽ അശോകൻ, കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കോലാട്ട് വെളി ദാസൻ എന്നിവരുടെ വീടുകൾക്ക് മേൽ മരം വീണ് നാശനഷ്ടമുണ്ടായി.മാരാരിക്കുളം തെക്ക് പഞ്ചായത്ത് 18 വാർഡിൽ പാച്ചേഴത്ത് വെളി വി.കെ.ഷണ്മുഖന്റെ ഉടമസ്ഥതയിലുള്ള കയർ ഫാക്ടറിയുടെ മേൽ ആഞ്ഞിലി മരം ഒടിഞ്ഞു വീണ് മേൽക്കരയും നാലു തറയും തകർന്നു. മണ്ണഞ്ചേരി അമ്പലക്കടവിനു സമീപം മരം വീണ് ഓട്ടോയും തകർന്നു.