കുട്ടനാട്: കുട്ടമംഗലം എസ്.എൻ.ഡി.പി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച വായനത്തോണി പദ്ധതി സ്ക്കൂൾ മാനേജർ കെ.എ.പ്രമോദ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ ബോട്ട് ജെട്ടിയിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡന്റ് അദ്ധ്യക്ഷനായി. അദ്ധ്യാപിക സുജി സ്വാഗതവും പ്രിൻസിപ്പാൾ ബി.ആർ. ബിന്ദു നന്ദിയും പറഞ്ഞു.