csvs

എടത്വ: മരിയാപുരം വാതല്ലൂർ വി.ജെ.സഖറിയാസ് (കുട്ടിച്ചൻ -81) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് എടത്വ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ. 25 വർഷം എടത്വ സെന്റ് അലോഷ്യസ്, സെന്റ് മേരീസ് വിദ്യാലയങ്ങളിൽ ക്ലാർക്കും ചങ്ങനാശ്ശേരി അതിരൂപത സൺ​ഡേ സ്കൂളുകളുടെ ആദ്യ കാല പ്രമോട്ടറുമായി​രുന്നു. ഭാര്യ: അന്നമ്മ തോമസ് (റിട്ട. ഹെഡ്മിസ്ട്രസ്, സെന്റ് അലോഷ്യസ് എൽ.പി. സ്കൂൾ, എടത്വ) . മക്കൾ: ജോസ് സഖറിയാസ് (സോഫ്റ്റ് വെയർ കൺസൾട്ടന്റ്, ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് തിരുവനന്തപുരം), ടോം സഖറിയാസ് (ഡിസൈനർ, സ്വാൻ ടെക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരം), സാം സഖറിയാസ് (പ്രതിനിധിയോഗാംഗം, സെന്റ് ജോർജ്ജ് ഫൊറോനാപ്പള്ളി, എടത്വ). മരുമക്കൾ: സിബി ജോയി (സയന്റിസ്റ്റ്, എൻ.സി.ആർ.എം.ഐ, തിരുവനന്തപുരം), നിമ്മി മോറിസ് (എച്ച്.എസ്.ടി, സെന്റ് ജോസഫ്സ് ഹൈസ്കൂൾ കൂവപ്പള്ളി), ക്രിസ്റ്റീന ചാക്കോ.