മാവേലിക്കര: ശ്രീനാരായണ പരമഹംസ ദേവന്റെ 170 -ാം ചതയം തിരുനാൾ മഹാമഹം ചെറുകോൽ ഈഴക്കടവ് ധർമ്മാനന്ദപുരം
ശ്രീനാരായണ ഗുരുധർമ്മാനന്ദ ഗുരുകുല സമിതിയുടെ ആഭിമുഖ്യത്തിൽ ആഘോഷിച്ചു. സമിതി പ്രസിഡന്റ് ആർ ശശികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സമിതി സെക്രട്ടറി രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ശശികുമാർ പത്തിയൂർ മുഖ്യപ്രഭാഷണം നടത്തി. ഗോപൻ ചെന്നിത്തല തിരുനാൾ സന്ദേശം നൽകി. ഡി.രാജൻ അനുഗ്രഹ പ്രഭാഷണം നടത്തി. എസ്.വിദ്യാധരൻ നന്ദി പറഞ്ഞു.