അമ്പലപ്പുഴ: പുറക്കാട് എസ്. എൻ . എം ഹയർ സെക്കന്ററി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ 1 മണി വരെ രക്തദാന ക്യാമ്പ് നടത്തുന്നു. ആലപ്പുഴ ടി. ഡി .മെഡിക്കൽ കോളേജ്, കേരള പൊലീസ് എന്നിവരുടെ സഹകരണത്തോടെ ആണ് ക്യാമ്പ്. രക്തം ദാനം ചെയ്യാൻ താൽപര്യമുള്ള 18 നും 65 നും മധ്യേ പ്രായമുള്ളവർ ക്യാമ്പിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ​: 96457 91424, 9446616643.