ചാരുംമൂട്: എക്സ് സർവ്വീസ് ലീഗ് താമരക്കുളം യൂണിറ്റിൽ കാൽനൂറ്റാണ്ട് കാലം പ്രസിഡന്റായിരുന്ന താമരക്കുളം മേക്കുംമുറി കൈലാസിൽ എൻ.ശിവൻപിള്ള (85) നിര്യാതനായി. കൈലാസ് ഗോൾഡ് ലോൺ ഉടമയായിരുന്നു. താമരക്കുളം 38 -ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റായും എക്സ് സർവ്വീസ് ലീഗിന്റെ വിവിധ സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ:രാജമ്മ (റിട്ട. അദ്ധ്യാപിക, വി.വി.എച്ച്.എസ്.എസ്, താമരക്കുളം).മക്കൾ: എസ്.രാജേഷ് (കൈലാസ് ഗോൾഡ് ലോൺ - താമരക്കുളം), ആർ.മഞ്ജു (അദ്ധ്യാപിക നായർ സമാജം എച്ച്.എസ്.എസ്, മാന്നാർ).മരുമക്കൾ: സി.ജി. ജയലക്ഷ്മി (അദ്ധ്യാപിക നായർ സമാജം എച്ച്.എസ്.എസ് ,മാന്നാർ), വി.മനോജ് (പ്രിൻസിപ്പൽ നായർ സമാജം എച്ച്.എസ്.എസ്, മാന്നാർ). സഞ്ചയനം : തിങ്കളാഴ്ച രാവിലെ 9 ന്.