1

കുട്ടനാട് : ശക്തമായ ചുഴലിക്കാറ്റിൽ തലവടിയിൽ വ്യാപക നാശം.. പ്രദേശത്ത് വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായി. തലവടി പഞ്ചായത്ത് 11ാം വാർഡ് മാലിച്ചിറ ശാന്ത, നാലാം വാർഡിൽ നടുവിലേമുറി കൊച്ചുമോൾ ഓമനക്കുട്ടൻ , തകഴി പഞ്ചായത്ത് 8ാം വാർഡ് കേളമംഗലം അഞ്ചിൽ ആനന്ദവല്ലി എന്നിവരുടെ വീടുകൾ തകർന്നു.

ലൈഫ് പദ്ധതി പ്രകാരം നിർമ്മാണത്തിലിരിക്കുന്ന ശാന്തയുടെ വീടിന് മുകളിലേക്ക് സമീപ വാസിയുടെ പുളിമരം കടപുഴകി വീണായിരുന്നു അപകടം .കേളമംഗലം സ്വദേശി ആനന്ദവല്ലിയുടെ വീട് പൂർണ്ണമായും നിലം പതിച്ചു . വിധവയായ ആനന്ദവല്ലിയും വിദ്യാർത്ഥികളായ രണ്ടു കുട്ടികളും ഈ സമയം വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.